അഭിമന്യുവിന്റെ കൊലപാതകം: നാളെ കുറ്റപത്രം സമർപ്പിക്കും

  • 5
    Shares

മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റപത്രം നാളെ കോടതിയിൽ സമർപ്പിക്കും. പതിനാറ് പ്രതികൾക്കെതിരെയാണ് കുറ്റപത്രം. എറണാകുളം സിജെഎം കോടതിയിലാകും കുറ്റപത്രം സമർപ്പിക്കുകയെന്ന് എസിപി എസ് സുരേഷ്‌കുമാർ അറിയിച്ചു.

അഭിമന്യുവിനെ കുത്തിയത് മുഹമ്മദ് ഷഹീം എന്നയാളാണെന്ന് പോലീസ് വ്യക്തമാക്കി. ഇയാളെ ഇതുവരെ പിടികൂടിയിട്ടില്ല. എസ് ഡി പി ഐ പ്രവർത്തകനാണ് ഇയാളെന്ന് പോലീസ് പറയുന്നു. സംഭവം നടന്ന് 90 ദിവസമാകാറായ സാഹചര്യത്തിൽ പ്രതികൾ ജാമ്യം നേടാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് പോലീസ് കുറ്റപത്രം വേഗത്തിൽ സമർപ്പിക്കുന്നത്.

ജുലൈ രണ്ടിന് അർധരാത്രിയാണ് അഭിമന്യുവിനെ എസ് ഡി പി ഐ-പോപുലർ ഫ്രണ്ട് പ്രവർത്തകർ കുത്തിക്കൊല്ലുന്നത്. കേസിൽ നേരിട്ട് പങ്കെടുത്ത ഏഴ് പേരെ കൂടി ഇനി പിടികൂടാനുണ്ട്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *