അഭിമന്യുവിന്റെ കൊലയാളി ബംഗളൂരു വിമാനത്താവളം വഴി വിദേശത്തേക്ക് കടന്നതായി സൂചന

  • 10
    Shares

എറണാകുളം മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ പ്രധാന പ്രതി രാജ്യം വിട്ടതായി സംശയം. ബംഗളൂരു വിമാനത്താവളം വഴി വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് വിദേശത്തേക്ക് കടന്നുവെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്

പ്രതികളിൽ ആരാണ് കടന്നതെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. പ്രതികളുടെ വിവരങ്ങൾ എല്ലാം പോലീസിന്റെ പക്കലുണ്ടെങ്കിലും വ്യാജരേഖകളാണ് രാജ്യം വിടാൻ പ്രതി ഉപയോഗിച്ചതായി കരുതുന്നത്. പ്രധാന പ്രതികളിലൊരാളായ മുഹമ്മദാകും രാജ്യം വിട്ടതെന്നാണ് സംശയം

കേസിൽ ഇന്നലെ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോപുലർ ഫ്രണ്ട് കൊച്ചി എരിയാ പ്രസിഡന്റ് അനസാണ് അറസ്റ്റിലായത്. പ്രതികളെ രക്ഷപ്പെടുത്താൻ ഇയാൾ സഹായിച്ചതായാണ് പോലീസ് കണക്കാക്കുന്നത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *