അഭിമന്യുവിന്റെ കൊലയാളികൾ കടൽ മാർഗം രക്ഷപ്പെട്ടിരിക്കാമെന്ന് പോലീസ്

Loading...
  • 31
    Shares

എറണാകുളം മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പോപുലർ ഫ്രണ്ട് കൊലയാളി സംഘം കടൽമാർഗം രക്ഷപ്പെട്ടിരിക്കാമെന്ന സംശയത്തിൽ പോലീസ്. പ്രതികൾ മത്സ്യബന്ധന ബോട്ടുകളിൽ പുറംകടലിലേക്ക് കടന്നിരിക്കാനുള്ള സാധ്യതയാണ് പോലീസ് പരിശോധിക്കുന്നത്

കൊലപാതകത്തിന് ശേഷം ഓട്ടോറിക്ഷയിലാണ് പ്രതികൾ മട്ടാഞ്ചേരി ഭാഗത്തേക്ക് രക്ഷപ്പെട്ടത്. ചുള്ളിക്കൽ പെട്രോൾ പമ്പിന് സമീപത്ത് വെച്ച് ഓട്ടോറിക്ഷയിൽ നിന്നിറങ്ങി എസ്ഡിപിഐ ഓഫീസിലേക്ക് നടന്നുപോയി.

പ്രതികളിലൊരാൾ ഷർട്ട് ധരിച്ചിട്ടില്ലെന്നായിരുന്നു ഓട്ടോ റിക്ഷ ഡ്രൈവർ മൊഴി നൽകിയത്. വിവരം ലഭിച്ചതിന് പിന്നാലെ പോലീസ് സംഘം ചുള്ളിക്കലിൽ എത്തിയിരുന്നുവെങ്കിലും ആരെയും കണ്ടുകിട്ടിയില്ല.

പ്രതികൾ മൊബൈൽ ഫോണോ, ഇന്റർനെറ്റോ ഉപയോഗിക്കാത്തത് പോലീസിന് തലവേദനയുണ്ടാക്കുന്നുണ്ട്. ഇതാണ് ഇവർ പുറംകടലിൽ കഴിയുന്നുണ്ടെന്ന സംശയത്തിന് കാരണം

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *