അഭിമന്യുവിന്റെ കൊലപാതകം: രണ്ട് പോപുലർ ഫ്രണ്ട് ക്രിമിനലുകൾ കൂടി പിടിയിൽ

  • 2
    Shares

എറണാകുളം മഹാരാജാസ് കോളജിലെ എസ് എഫ് ഐ പ്രവർത്തകർ അഭിമന്യുവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേരെ കൂടി പോലീസ് പിടികൂടി. പോപുലർ ഫ്രണ്ട് പ്രവർത്തകരായ ഷിറാസ് സലീം, ഷാജഹാൻ എന്നിവരാണ് പിടിയിലായത്.

പിടിയിലായ രണ്ട് ക്രിമിനലുകളും ആലപ്പുഴ സ്വദേശികളാണ്. ഇവർക്ക് അഭിമന്യുവിന്റെ കൊലപാതകത്തെ കുറിച്ച് അറിവുണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി. ഇവരിൽ നിന്ന് മതസ്പർധ വളർത്തുന്ന ലഘുലേഘകളും പിടിച്ചെടുത്തിട്ടുണ്ട്. ആക്രമണം ആസൂത്രണം ചെയ്യുന്നയാളാണ് ഷാജഹാൻ. ഷിറാസ് പോപുലർ ഫ്രണ്ട് തീവ്രവാദികൾക്ക് കായിക പരിശീലനം നൽകുന്നയാളുമാണ്

കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം ഇതോടെ എട്ടായി. ഒരാളുടെ അറസ്റ്റ് കൂടി ഉടനുണ്ടാകുമെന്നാണ് പറയുന്നത്. അതേസമയം കൊലപാതകം നടന്ന് പതിനാല് ദിവസമായിട്ടും പ്രധാന പ്രതികളെ പോലീസിന് ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. പ്രതികളിൽ മൂന്ന് പേർ രാജ്യം വിട്ടതായും പോലീസ് സംശയിക്കുന്നുണ്ട്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *