അഭിമന്യു വധത്തിൽ കൈവെട്ട് കേസിലെ പ്രതിക്കും പങ്കെന്ന് പോലീസ് ഹൈക്കോടതിയിൽ

Loading...
  • 16
    Shares

അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൈവെട്ട് കേസിലെ പ്രതിക്ക് പങ്കുണ്ടെന്ന് പോലീസ്. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പോലീസ് ഇക്കാര്യം പറയുന്നത്. കൈവെട്ട് കേസിലെ 13ാം പ്രതിയായിരുന്ന മനാഫ് ഗൂഢാലോചനയിൽ പ്രധാനിയാണെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു

പോലീസ് വേട്ടയാരോപിച്ച് മനാഫിന്റെയും ഷമീറിന്റെയും ഭാര്യമാർ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് സർക്കാറിന്റെ സത്യവാങ്മൂലം. തുടർന്ന് ഹർജികൾ ഹൈക്കോടതി തള്ളി. അഭിമന്യു വധക്കേസിൽ അറസ്റ്റിലായ ക്യാമ്പസ് ഫ്രണ്ട് ക്രിമിനൽ ആദിലിന്റെ മാതാവ് നൽകിയ ഹർജിയും ഹൈക്കോടതി തള്ളി

കൈവെട്ട് കേസിൽ മനാഫിനെ വിചാരണക്കിടെ വെറുതെവിട്ടിരുന്നു. ഇയാൾ അഭിമന്യു കേസിലെ ഗൂഢാലോചനയിൽ പ്രധാനിയാണ്. പള്ളുരുത്തി സ്വദേശിയായ ഷമീർ അഭിമന്യു വധക്കേസിലെ പ്രതികളെ രക്ഷപ്പെടാനും സഹായിച്ചതായി പോലീസ് പറയുന്നു. ഭാര്യയുടെ മൊബൈൽ നമ്പർ ഉപയോഗിച്ചാണ് ഇയാൾ പ്രതികളെ സഹായിച്ചത്. നിലവിൽ രണ്ട് ക്രിമിനലുകളും ഒളിവിലാണ്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *