അഭിമന്യു വധം ഒറ്റപ്പെട്ട സംഭവമെന്ന് സർക്കാർ; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

  • 11
    Shares

മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ല. സർക്കാർ കോളജിൽ കൊലപാതകം നടന്നത് ദു:ഖകരമാണ്. എന്നാൽ അടിച്ചേൽപ്പിക്കൽ നടപ്പാക്കരുതെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബഞ്ച് വ്യക്തമാക്കി

അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെന്നായിരുന്നു സർക്കാർ കോടതിയിൽ നിലപാട് അറിയിച്ചത്. എന്നാൽ സർക്കാർ വാദം കോടതി തള്ളുകയായിരുന്നു. കലാലയ രാഷ്ട്രീയത്തിൽ കൊലപാതകം അനുവദിക്കില്ല. ക്യാമ്പസ് രാഷ്ട്രീയത്തിൽ പലതവണ സർക്കാരിന് മാർഗനിർദേശങ്ങൾ നൽകിയിരുന്നതായി കോടതി വ്യക്തമാക്കി.

നിർദേശങ്ങൾ സർക്കാരുകൾ നടപ്പാക്കാത്തതിന്റെ പരിണിത ഫലമാണ് അഭിമന്യുവിന്റെ കൊലപാതകം. അഭിമന്യു കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന ഹർജിയിലാണ് ഹൈക്കോടതിയുടെ പരാമർശം

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *