പോലീസിനെതിരെ വിമർശനവുമായി അഭിമന്യുവിന്റെ അച്ഛൻ; അന്വേഷണത്തിൽ പഴയ താത്പര്യമില്ല

  • 286
    Shares

എസ് എഫ് ഐ നേതാവായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പോലീസിനെതിരെ വിമർശനവുമായി പിതാവ് മനോഹരൻ. അന്വേഷണത്തിൽ പോലീസിന് ഇപ്പോൾ പഴയ താത്പര്യമില്ല. പ്രധാന പ്രതികൾ ഇപ്പോഴും ഒളിവിലാണെന്ന് മനോഹരൻ ആരോപിച്ചു.

അഭിമന്യുവിനെ കുത്തിയെന്ന് പറയുന്ന സഹലിനെ പോലീസിന് ഇതുവരെ പിടികൂടാനായിട്ടില്ല. കൊലപാതകം നടന്നു അഞ്ച് മാസമായിട്ടും പോലീസ് ഇരുട്ടിൽ തപ്പുകയാണ്. അന്വേഷണപുരോഗതി കുടുംബത്തെ ആരും അറിയിക്കുന്നില്ലെന്നും മനോഹരൻ പറഞ്ഞു.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *