അഭിന്യുവിനെ ക്യാമ്പസ് ഫ്രണ്ട് ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് എംഎൻ കാരശ്ശേരി

Loading...
  • 16
    Shares

എറണാകുളം മഹരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് ആസൂത്രിതമായി വധിച്ചതാണെന്ന് എം എൻ കാരശ്ശേരി. അഭിമന്യു വധം വിദ്യാർഥി രാഷ്ട്രീയത്തിന്റെയോ ക്യാമ്പസ് അക്രമങ്ങളുടെയോ ഭാഗമായി കാണാനാകില്ല. ക്യാമ്പസ് ഫ്രണ്ടിന്റെ ഒരു പ്രവർത്തകനും പരുക്ക് പറ്റിയിട്ടില്ല. അതുകൊണ്ട് തന്നെ ഇത് ആസൂത്രിതമായ കൊലപാതകമാണ്.

കൊലക്കേസിലെ ഒരു പ്രതിയുടെ പ്രായം 37 വയസ്സാണ്. അയാൾ വിദ്യാർഥിയല്ലെന്ന് ആർക്കും മനസ്സിലാകും. മറ്റൊരു കാര്യം കൊലപാതകം നടന്നത് അർധരാത്രിയാണ്. പോലീസെത്തും മുമ്പ് തന്നെ ക്യാമ്പസ് ഫ്രണ്ടിന്റെ കോളജിലെ പ്രധാന പ്രവർത്തകൻ മുഹമ്മദ് ഒളിവിൽ പോയി എന്ന കാര്യവും ശ്രദ്ധിക്കണമെന്നും എംഎൻ കാരശ്ശേരി ചൂണ്ടിക്കാട്ടുന്നു.

മുഹമ്മദ് പ്രതിയാണെന്ന് എസ് എഫ് ഐക്കാരോ, കണ്ടുനിന്നവരോ, പോലീസോ പറയുന്നതിന് മുമ്പ് അയാൾ ഒളിവിൽ പോയത് എന്തിനാണ്. ഒരു മതതീവ്രവാദ സംഘടനയായ എസ് ഡി പി ഐയുടെ വിദ്യാർഥി വിഭാഗമാണ് ക്യാമ്പസ് ഫ്രണ്ട്. രണ്ടും തമ്മിൽ ബന്ധമില്ലെന്ന് രണ്ട് കൂട്ടരും പറയുന്നു. പിന്നെന്തിനാണ് കൊലപാതകത്തെ എസ് ഡി പി ഐക്കാർ ന്യായീകരിക്കുന്നതെന്നും കാരശ്ശേരി ചോദിച്ചു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *