അഭിമന്യു വധക്കേസിൽ മുപ്പതിലേറെ പ്രതികൾ; മുഹമ്മദിനെ ചോദ്യം ചെയ്യുന്നു
എറണാകുളം മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മുപ്പതിലേറെ പ്രതികളുണ്ടെന്ന് അന്വേഷണസംഘം. പതിനഞ്ചോളം പേരാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തത്. ബാക്കിയുള്ളവർ പ്രതികളെ സഹായിച്ചവരുമാണ്
പ്രതികളെ ഒളപ്പിച്ചവരുടെയും രക്ഷപ്പെടാൻ സഹായിച്ചവരുടെയും പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇതുവരെ 12 അറസ്റ്റ് നടന്നിട്ടുണ്ട്. ബാക്കിയുള്ളവരെയും തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.
കേസിലെ മുഖ്യപ്രതി മുഹമ്മദിനെ പോലീസ് ഇന്നലെ പിടികൂടിയിരുന്നു. മുഹമ്മദ് അടക്കമുള്ള പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച തലശ്ശേരി സ്വദേശി ഷാജഹാനെയും പോലീസ് ഇന്നലെ പിടികൂടിയിരുന്നു.
മുഹമ്മദിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. ഇനിയും കിട്ടാനുള്ള പ്രതികളെ കുറിച്ച് മുഹമ്മദിൽ നിന്ന് വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്