അഭിമന്യു വധം: മുഹമ്മദ് റിഫയെ പിടികൂടിയതോടെ ഒരു പ്രതി കൂടി കീഴടങ്ങി

Loading...
  • 17
    Shares

എറണാകുളം മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി കീഴടങ്ങി. ഗൂഢാലോചനയിൽ ഉൾപ്പെട്ട ഫസലുദ്ദീനാണ് കീഴടങ്ങിയത്. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഫസലുദ്ദീൻ കീഴടങ്ങിയത്

നേരത്തെ കേസിലെ മുഖ്യപ്രതികളിലൊരാളായ മുഹമ്മദ് റിഫയെ പോലീസ് പിടികൂടിയിരുന്നു. ക്യാമ്പസ് ഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറിയാണ് മുഹമ്മദ് റിഫ. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ മുഹമ്മദ് റിഫയെ ബംഗളൂരുവിൽ നിന്നാണ് പോലീസ് പിടികൂടുന്നത്.

അഭിമന്യുവിനെ കൊല്ലാനായി എസ് ഡി പി ഐ, പോപുലർ ഫ്രണ്ടിന്റെ തീവ്രവാദ സംഘത്തെ കോളജിലെത്തിച്ചത് മുഹമ്മദ് റിഫയാണ്. കേസിലെ നിർണായകമായ അറസ്റ്റാണ് ഇയാളുടേത്. ഇതോടെ മറ്റ് പ്രതികളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്

എസ് എഫ് ഐയെ ഏതുവിധേനയും ചെറുക്കണമെന്ന് തീരുമാനമെടുത്തത് മുഹമ്മദ് റിഫ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ്. കോളജിൽ ചുവരെഴുത്തിനായി എസ് ഡി പി ഐ തീവ്രവാദികളോടൊപ്പം ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ വരുമ്പോൾ ഇയാളും സ്ഥലത്തുണ്ടായിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *