അഭിമന്യുവിന്റെ അരുംകൊല: ഒരാൾ കൂടി പിടിയിൽ
മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. പള്ളുരുത്തി സ്വദേശി സനീഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കൊലപാതകവുമായി നേരിട്ട് പങ്കുള്ളയാളാണ് സനീഷെന്ന് പോലീസ് സൂചിപ്പിക്കുന്നു. ഇയാളെ കൊച്ചി സെൻട്രൽ പോലീസ് ചോദ്യം ചെയ്തുവരികയാണ്. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നുമാണ് സനീഷിനെ കുറിച്ചുള്ള വിവരം പോലീസിന് ലഭിക്കുന്നത്
കേസിലെ മുഖ്യപ്രതി മുഹമ്മദിനെ പോലീസ് കഴിഞ്ഞാഴ്ച പിടികൂടിയിരുന്നു. കൊലപാതകത്തിന് ശേഷം ഗോവയിലേക്ക് രക്ഷപ്പെട്ട ഇയാളെ കർണാടക അതിർത്തിയിൽ വെച്ചാണ് പോലീസ് പിടികൂടിയത്.
ജൂലൈ 1ന് അർധരാത്രിയാണ് എസ് ഡി പി ഐ, ക്യാമ്പസ് ഫ്രണ്ട് തീവ്രവാദ സംഘടനയിൽപ്പെട്ടവർ അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തുന്നത്. ആസൂത്രിതമായി നടത്തിയ കൊലപാതകമായിരുന്നു ഇതെന്ന് പിന്നീട് തെളിഞ്ഞിരുന്നു