അഭിമന്യുവിന്റെ കൊലപാതകം ആസൂത്രിതമെന്ന് മുഖ്യമന്ത്രി; കുറ്റക്കാർക്കെതിരെ കർശന നടപടി

  • 18
    Shares

എറണാകുളം മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകം ആസൂത്രിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊലപാതകം ആസൂത്രിതമായിട്ടാണ് നടത്തിയതെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ പോലീസിന് നിർദേശം നൽകിയതായും പിണറായി പറഞ്ഞു

അത്യന്തം അപലപനീയമായ സംഭവമാണ് മഹാരാജാസിൽ നടന്നത്. ക്യാമ്പസിന് പുറത്തു നിന്നെത്തിയ തീവ്രവാദ സ്വഭാവമുള്ളവരാണ് അക്രമത്തിന് നേതൃത്വം നൽകിയത്. തീവ്രവാദത്തിനെതിരെ മതനിരപേക്ഷ സമൂഹം ജാഗ്രതയോടെ അണിനിരക്കണം. ക്യാമ്പസുകളിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള നീക്കം ഏതുഭാഗത്ത് നിന്നായാലും സർക്കാർ കർശനമായി നേരിടുമെന്നും പിണറായി പറഞ്ഞു

ക്യാമ്പസുകളിൽ സമാധാനം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്നും പിണറായി അഭ്യർഥിച്ചു. ഫേസ്ബുക്കിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം

എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ…

Posted by Pinarayi Vijayan on 2018 m. Liepa 2 d., PirmadienisNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *