അഭിമന്യുവിന്റെ കൊലപാതകികൾക്ക് മേൽ യുഎപിഎ ചുമത്തില്ലെന്ന് പോലീസ്

  • 16
    Shares

മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകികൾക്കെതിരെ യുഎപിഎ ചുമത്തില്ലെ്‌ന് പോലീസ്. പ്രതികൾക്കെതിരെ യുഎപിഎ ചുമത്തുന്നതിനോട് സിപിഎം വിയോജിപ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പോലീസിന് നിയമോപദേശം ലഭിച്ചത്.

ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് പോലീസിന് നിയമോപദേശം നൽകിയത്. ഇതോടെ യുഎപിഎ ചുമത്തേണ്ടതില്ലെന്ന് പോലീസ് തീരുമാനിക്കുകയായിരുന്നു. കേസിൽ ദേശീയ അന്വേഷണ ഏജൻസിയും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. അന്വേഷണം എൻ ഐ എ ഏറ്റെടുത്താലും പോലീസ് എതിർക്കില്ലെന്നാണ് അറിയുന്നത്.

കേസിലെ മുഖ്യപ്രതികളെല്ലാം ഇപ്പോഴും ഒളിവിലാണ്. ഇതിൽ ചിലർ വിദേശത്തേക്ക് കടന്നതായും പോലീസ് സംശയിക്കുന്നുണ്ട്. ബംഗളൂരു വിമാനത്താവളം വഴി ഇവർ വിദേശത്തേക്ക് കടന്നതായാണ് സൂചന. ഇവരെ കണ്ടുപിടിക്കുന്നതിനായി ഇന്റർപോളിന്റെ സഹായവും തേടിയിട്ടുണ്ട്. പ്രതികൾക്കായുള്ള അന്വേഷണത്തിൽ ഇതരസംസ്ഥാന പോലീസിന്റെ സഹായവും അന്വേഷണസംഘം തേടി.

 

Leave a Reply

Your email address will not be published. Required fields are marked *