അഭിമന്യുവിനെ കൊലപ്പെടുത്തിയ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായ വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തു

  • 10
    Shares

എറണാകുളം മഹാരാജാസ് കോളജിൽ എസ് എഫ് ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളായ വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്യുമെന്ന് കോളജ് പ്രിൻസിപ്പാൾ. അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഘത്തിൽ രണ്ട് വിദ്യാർഥികളുണ്ടായതായാണ് പോലീസ് നൽകിയ വിവരം. ഇത് സ്ഥിരീകരിച്ചാൽ നടപടിയെടുക്കും

അഭിമന്യുവിന്റെ കുടുംബത്തിന് കോളജിൽ നിന്ന് സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും പ്രിൻസിപ്പാൾ അറിയിച്ചു. അഭിമന്യു കൊല്ലപ്പെടുന്നതിന് കാരണമായ സംഘർഷത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചതായും പ്രിൻസിപ്പാൾ കെ എൻ കൃഷ്ണകുമാർ അറിയിച്ചു

കൊലപാതകത്തെ തുടർന്ന് അടച്ച കോളജ് നാളെ തുറക്കും. സീനിയർ ക്ലാസുകളാണ് നാളെ മുതൽ ആരംഭിക്കുക. അനുശോചന യോഗത്തോടെയാകും ക്ലാസുകൾ തുടങ്ങുക. പുതിയ കുട്ടികളുടെ ക്ലാസ് തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്നും പ്രിൻസിപ്പാൾ അറിയിച്ചു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *