അഭിമന്യുവിന്റെ കൊലപാതകം: 20 എസ് ഡി പി ഐക്കാരെ കസ്റ്റഡിയിലെടുത്തു

Loading...
  • 7
    Shares

എറണാകുളം മഹാരാജാസ് കോളിജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 20 എസ് ഡി പി ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആലുവയിൽ വെച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

പിടികൂടിയവരെ പോലീസ് ചോദ്യം ചെയ്യുകയാണ്. കേസിലെ പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചവരാണ് ഇവരെന്ന് പോലീസ് സംശയിക്കുന്നു. കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്

അഭിമന്യുവിന്റെ കൊലപാതകികൾ അടക്കം മുഖ്യപ്രതികളായ എട്ട് പേർ ഇപ്പോഴും ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള പോലീസിന്റെ ശ്രമങ്ങൾ വിജയിച്ചിട്ടില്ല. ഇതിൽ രണ്ട് പേർ വിദേശത്തേക്ക് കടന്നതായും പോലീസ് സംശയിക്കുന്നുണ്ട്. ബംഗളൂരു വിമാനത്താവളം വഴി ഇവർ വിദേശത്തേക്ക് കടന്നുവെന്നാണ് സംശയിക്കുന്നത്

കേസിലെ പ്രതികൾക്കെതിരെ യു എ പി എ ചുമത്തുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇന്ന് പ്രതികരിച്ചിരുന്നു. മുഴുവൻ പ്രതികളെയും പിടികൂടിയ ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കുവെന്ന് ബെഹ്‌റ പറഞ്ഞു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *