അഭിമന്യുവിന്റെ കൊലപാതകം: മൂന്ന് എസ് ഡി പി ഐക്കാരുടെ അറസ്റ്റ് രേഖപ്പെടുത്തി

Loading...
  • 2
    Shares

മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവത്തിൽ മൂന്ന് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ബിലാൽ, ഫാറൂഖ്, റിയാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. എസ് ഡി പി ഐ-പോപുലർ ഫ്രന്റ് തീവ്രവാദികളാണ് ഇവർ മൂന്ന് പേരും.

എസ് ഡി പി ഐയുടെ ഈ മൂന്ന് ക്രിമിനലുകൾ അടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 15 പേരിലധികം പേർ വന്നാണ് അഭിമന്യുവിനെ കുത്തിക്കൊല്ലുകയും മറ്റ് രണ്ട് വിദ്യാർഥികളെ കുത്തിപ്പരുക്കേൽപ്പിക്കുകയും ചെയ്തത്.

അറസ്റ്റിലായവരിൽ റിയാസിന് പ്രായം 37 ആണ്. ഫോർട്ട് കൊച്ചി സ്വദേശിയാണ് ഇയാൾ. ആലുവയിലെ സ്വകാര്യ കോളജ് വിദ്യാർഥിയാണ് ബിലാൽ. മഹാരാജാസ് കോളജിൽ പുതിയതായി അഡ്മിഷനെടുത്ത വിദ്യാർഥിയാണ് ഫാറൂഖ്.

സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ സംഭവവുമായി ബന്ധമുള്ള പത്ത് പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എറണാകുളം സെൻട്രൽ സ്‌റ്റേഷൻ സി ഐ അനന്തലാലിനാണ് അന്വേഷണ ചുമതല

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *