അഭിമന്യുവിന്റെ കൊലപാതകികൾക്ക് തീവ്രവാദ ബന്ധം; യു എ പി എ ചുമത്തിയേക്കും

  • 6
    Shares

മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ പ്രതികൾക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് വ്യക്തമായതോടെ ഇവർക്കെതിരെ യു എ പി എ ചുമത്തിയേക്കുമെന്ന് വാർത്തകൾ. ഇക്കാര്യത്തിൽ പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്.

കേസിൽ തീവ്രവാദ ബന്ധമുള്ളവർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതിനായി എൻ ഐ എ സംഘവും പോലിസിൽ നിന്ന് വിശദാംശങ്ങൾ തേടിയിട്ടുണ്ട്. അഭിമന്യുവിനെ കൊന്നവർ എൻ ഐ എയുടെ നോട്ടപ്പട്ടികയിലുള്ളവരാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് എൻ ഐ എ പ്രാഥമികാന്വേഷണം ആരംഭിച്ചത്

വാഗമൺ സിമി ക്യാമ്പിലും തൊടുപുഴ അധ്യാപകന്റെ കൈവെട്ടിയ കേസിലും അധ്യാപകന്റെ കൈ വെട്ടിയ കേസിലും ഉൾപ്പെട്ടവർ അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഘത്തിലും ഉണ്ടായിരുന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ജോസഫ് മാഷിന്റെ കൈവെട്ടിയ കേസിലെ പ്രതികളിൽ രണ്ട് പേർ ഒഴിച്ച് ബാക്കിയുള്ളവർ ജാമ്യത്തിലിറങ്ങിയിട്ടുണ്ട്. ഇതാണ് സംശയത്തിന് കാരണം

പ്രൊഫഷണൽ കൊലയാളികൾ ചെയ്യുന്നതു പോലെയാണ് അഭിമന്യുവിനെ എസ് ഡി പി ഐ തീവ്രവാദികൾ കുത്തികൊന്നത്. മരണം ഉറപ്പാക്കുന്ന രീതിയിൽ ഹൃദയത്തിലേക്ക് തന്നെ കത്തി കുത്തിയിറക്കുകയായിരുന്നു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *