അഭിമന്യുവിന്റെ കൊലപാതകം: ഒന്നാം പ്രതി മൂന്നാം വർഷ വിദ്യാർഥി മുഹമ്മദ്

Loading...
  • 47
    Shares

മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന കേസിൽ ഒന്നാം പ്രതി കോളജിലെ മൂന്നാം വർഷ അറബിക് വിദ്യാർഥി മുഹമ്മദാണെന്ന് പോലീസ്. വടുതല സ്വദേശിയായ മുഹമ്മദ് കൊലപാതകത്തിന് ശേഷം ഒളിവിൽ പോയിരിക്കുകയാണ്.

സംഭവത്തിൽ ആകെ 15 എസ് ഡി പി ഐ മതതീവ്രവാദികളുണ്ടെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഇതുവരെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി പോലീസിന് നിർദേശം നൽകിയിരുന്നു. അക്രമത്തിന് നേതൃത്വം നൽകിയ തീവ്രവാദത്തിനെതിരെ മതനിരപേക്ഷ സമൂഹം ജാഗ്രതയോടെ അണിനിരക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു

ഇന്നലെ പുലർച്ചെ 12.30നാണ് അഭിമന്യുവിനെ എസ് ഡി പി ഐ തീവ്രവാദികൾ കുത്തിക്കൊല്ലുന്നത്. കോളജിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചത് ചോദ്യം ചെയ്തപ്പോഴായിരുന്നു കൊലപാതകം. പുറകിൽ നിന്ന് പിടിച്ചു നിർത്തിയ ശേഷം ഗുണ്ടകൾ അഭിമന്യുവിനെ നെഞ്ചിൽ കുത്തുകയായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന അർജുൻ, വിനീത് എന്നിവരെ ഈ ക്രിമിനലുകൾ കുത്തി പരുക്കേൽപ്പിക്കുകയും ചെയ്തിരുന്നു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *