അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ ഒന്നാം പ്രതി മുഹമ്മദ് പിടിയിൽ
എറണാകുളം മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി മുഹമ്മദ് പിടിയിലായി. ഇന്ന് പുലർച്ചെ കാസർകോട്-മംഗലാപുരം അതിർത്തിയിൽ നിന്നാണ് മുഹമ്മദിനെ പിടികൂടിയത്.
ഗോവയിൽ ഒളിവിൽ കഴിയുകയായിരുന്നു മുഹമ്മദ് എന്നാണ് സംശയം. മഹാജാരാസ് കോളജിലെ ക്യാമ്പസ് ഫ്രണ്ട് യൂനിറ്റ് നേതാവും മൂന്നാം വർഷ അറബിക് വിദ്യാർഥിയുമാണ് ഇയാൾ. കേസുമായി ബന്ധപ്പെട്ട് മറ്റ് നാല് പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്
അഭിമന്യുവിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് മുഹമ്മദാണെ്ന് പോലീസ് പറയുന്നു. ഇയാൾ വിളിച്ചു പറഞ്ഞത് അനുസരിച്ചാണ് മറ്റ് പ്രതികൾ ക്യാമ്പസിലെത്തിയത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ ആദിൽ എന്നയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദിനെ പോലീസ് പിടികൂടിയത്.