അഭിമന്യുവിന്റെ കൊലയാളികൾ സംസ്ഥാനം വിട്ടിട്ടില്ലെന്ന നിഗമനത്തിൽ പോലീസ്

  • 11
    Shares

എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ എസ് ഡി പി ഐ ക്രിമിനലുകളായ പ്രതികൾ സംസ്ഥാനം വിട്ടിട്ടില്ലെന്ന വിശ്വാസത്തിൽ പോലീസ്. പോപുലർ ഫ്രണ്ട്-എസ് ഡി പി ഐക്കാരുടെ വീടുകളിൽ ഇവർ ഒളിവിൽ കഴിയുന്നതായാണ് പോലീസ് കരുതുന്നത്

സംസ്ഥാനത്തെ എസ് ഡി പി ഐ-പോപുലർ ഫ്രണ്ട് ക്രിമിനലുകളുടെ വീടുകളിൽ രാത്രി അടക്കം പോലീസ് റെയ്ഡ് നടത്തുന്നുണ്ട്. വീടുകളിൽ റെയ്ഡ് തുടങ്ങിയതോടെ പ്രതികളെ ഇവർ രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റിയതായും സംശയിക്കുന്നു

കേസുമായി ബന്ധപ്പെട്ട വിവരം പ്രതികൾക്ക് ചോർത്തി കൊടുക്കുന്നത് പോപുലർ ഫ്രണ്ട് തീവ്രവാദ സംഘടനയിലെ സ്ത്രീകളാണെന്ന് ഏകദേശം വ്യക്തമായി. ഫോൺ വഴി കൊലയാളികൾക്ക് വിവരങ്ങൾ നൽകുന്നതായി പോലീസ് സംശയിക്കുന്നു.

കൊലയാളികൾ ഉപയോഗിക്കുന്ന സിം കാർഡും സ്ത്രീകളുടെ പേരിലായിരിക്കും. പുരുഷൻമാരായ എസ് ഡി പി ഐ ക്രിമിനലുകളെ പോലീസുകാർ നിരീക്ഷിക്കാൻ തുടങ്ങിയതോടെയാണ് കൊലയാളികളെ സഹായിക്കാൻ തീവ്രവാദി സംഘം സ്ത്രീകളെ നിയോഗിച്ചത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *