അഭിമന്യുവിന്റെ കൊലപാതകം: പോപുലർ ഫ്രണ്ടിന്റെ ഒരു ക്രിമിനൽ കൂടി അറസ്റ്റിൽ

  • 7
    Shares

മഹാരാജാസ് കോളജിലെ എസ് എഫ് ഐ പ്രവർത്തകൻ അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവത്തിൽ തീവ്രവാദ സംഘടനയായ പോപുലർ ഫ്രണ്ടിന്റെ ഒരു ക്രിമിനൽ കൂടി പിടിയിലായി. പോപുലർ ഫ്രണ്ട് കൊച്ചി ഏരിയ പ്രസിഡന്റ് അനസാണ് പിടിയിലായ ക്രിമിനൽ. കേസിൽ അറസ്റ്റിലാകുന്ന ഏഴാമത്തെ എസ് ഡി പി ഐ-പോപുലർ ഫ്രണ്ട് ക്രിമിനലാണ് ഇയാൾ

കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയിൽ ഇയാളും പങ്കാളിയായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. കേസിലെ മുഖ്യപ്രതിയും ക്യാമ്പസ് ഫ്രണ്ട് ക്രിമിനലുമായ മുഹമ്മദിനെ ഫോണിൽ ബന്ധപ്പെട്ട ഒരാളെ ആലപ്പുഴയിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അഭിമന്യുവിനൊപ്പം കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന അർജുന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. മൊഴി സംബന്ധിച്ച വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ പന്ത്രണ്ട് പ്രതികളും ഇപ്പോൾ ഒളിവിലാണ്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *