അഭിമന്യുവിന് പ്രണാമം അർപ്പിച്ച്, കലാലയത്തിലെ അക്രമരാഷ്ട്രീയത്തിനെതിരെ സംഗീത ദൃശ്യാവിഷ്‌കാരം

  • 108
    Shares

എറണാകുളം മഹാരാജാസ് കോളജിൽ മതവർഗീയവാദികൾ കൊലക്കത്തിക്ക് ഇരയാക്കിയ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ ധീരരക്തസാക്ഷിത്വത്തിന് പ്രണാമം അർപ്പിച്ച് ഒരുകൂട്ടം ചെറുപ്പക്കാർ ഒരുക്കിയ സംഗീത ദൃശ്യാവിഷ്‌കാരം ശ്രദ്ധേയമാകുന്നു. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, ചെറുപുഴ ഭാഗങ്ങളിലുള്ളവർ ചേർന്നാണ് നിന്നിലൂടെ എന്ന് പേരിട്ടിരിക്കുന്ന സംഗീത ദൃശ്യാവിഷ്‌കാരം ഒരുക്കിയിരിക്കുന്നത്.

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി ഐ മധുസൂദനൻ, പ്രശസ്ത സിനിമാ സംവിധായകൻ എം ടി അന്നൂർ എന്നിവർ ചേർന്നാണ് സംഗീത ആൽബം പ്രകാശനം ചെയ്തത്. പയ്യന്നൂർ കോളജ്, കുറ്റൂർ ആദിത്യകിരൺ കോളജ്, പയ്യന്നൂർ സംസ്‌കൃത കോളജ് എന്നിവിടങ്ങളിലായിരുന്നു ആൽബത്തിന്റെ ചിത്രീകരണം.

മിഥുന്‍ മിത്വ, അഭിറാം എ എന്നിവര്‍ ചേര്‍ന്നാണ് അല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്. വിഷ്ണു മനോജിന്റെ വരികൾക്ക് അനൂപ് വൈറ്റ്ലാന്റ് സംഗീതം നൽകിയിരിക്കുന്നതു. അലി അക്ബർ ഷാ, മിഥുൻ പൊന്നുവയൽ, അതുല്യ, രുഗ്മ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അലി അക്ബർ ഷാ, ആര്യ വിശ്വനാഥ്, അരുൺ ദാമോദരൻ, സോനാ ശ്രീകാന്ത്, അലൈയ്ദ, രാംജിത്ത്, നാഗാർജുൻ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. യേയേ ക്രിയേഷൻസിന്റെ ബാനറിൽ അലോക് മനോജാണ് ആൽബം നിർമിച്ചിരിക്കുന്നത്.

സംഗീത ആൽബം കാണാം…Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *