മഹാരാജാസ് കോളജിൽ എസ് എഫ് ഐ നേതാവിനെ എസ് ഡി പി ഐ ഗുണ്ടകൾ കുത്തിക്കൊന്നു

  • 37
    Shares

എറണാകുളം മഹാരാജാസ് കോളേജിൽ എസ് എഫ് ഐ നേതാവ് കുത്തേറ്റ് മരിച്ചു. രണ്ടാം വർഷ ബിരുദ വിദ്യാർഥിയും എസ് എഫ് ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ മറയൂർ സ്വദേശി അഭിമന്യു(19)വാണ് മരിച്ചത്. കോട്ടയം സ്വദേശിയായ അർജുൻ, വിനീത് എന്ന വിദ്യാർഥികൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

എസ് ഡി പി ഐ, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരാണ് അഭിമന്യുവിനെ കൊന്നത്. തിങ്കളാഴ്ച പുലർച്ചെ 12.30ഓടെയാണ് സംഭവം. കോളജിലേക്ക് അതിക്രമിച്ച് കയറാൻ നോക്കിയത് ചോദ്യം ചെയ്തപ്പോഴാണ് ആക്രമണം. അഭിമന്യുവിനെ ഒരാൾ പിന്നിൽ നിന്ന് പിടിച്ചുനിർത്തുകയും മറ്റൊരാൾ കത്തി കൊണ്ട് നെഞ്ചിൽ കുത്തുകയുമായിരുന്നു

അഭിമന്യു സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ അർജുനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അർജുൻ അപകടനില തരണം ചെയ്തിട്ടില്ല സംഭവത്തിൽ മൂന്ന് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. കോട്ടയം സ്വദേശി ബിലാൽ, ഫോർട്ട് കൊച്ചി സ്വദേശി റിയാസ് എന്നിവരാണ് കസ്റ്റഡിയിലായത്. കസ്റ്റഡിയിലുള്ള ഒരാൾ 37 കാരനാണ്.

 


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *