ട്രോളിനൊപ്പം സമൂഹനന്മയും ലക്ഷ്യമിട്ടൊരു സംഘം; അതാണ് ‘ട്രോൾകേരള’

  • 760
    Shares

ട്രോളന്മാർ വെറും ട്രോളന്മാരല്ല കേട്ടോ.., അവർക്കുമുണ്ട് ഒരു നല്ല മനസ്… ഇത് വ്യക്തമാക്കുകയാണ് ട്രോൾ കേരള എന്ന ഫേസ്ബുക്ക് കൂട്ടായ്മ. ട്രോൾ കേരള എന്നത് വെരുമൊരു ട്രോൾ ഗ്രൂപ്പ് മാത്രമായി കാണരുത്. മറിച്ച് സമൂഹത്തിലെ വിവിധ പ്രശ്‌നങ്ങളിൽ ഇടപെടുന്ന സാമൂഹ്യ പ്രതിബന്ധതയുള്ള ഒരു കൂട്ടം ആളുകളുടെ കൂട്ടായ്മ കൂടിയാണിത്. 2014 സെപ്തംബറിൽ പത്തനംതിട്ട അടൂർ സ്വദേശിയായ അനീഷ് (ചാർളി അച്ചായൻ) ആരംഭിച്ച പേജ് ഇന്ന് നാല് ലക്ഷത്തി അറുപത്തി അയ്യായിരത്തിലധികം ആളുകൾ പിന്തുടരുന്നുണ്ട്.

ആദ്യമൊക്കെ ഒറ്റയ്ക്ക് ട്രോളുകൾ ഉണ്ടാക്കി പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ലൈക്കുകൾ കൂടിയതോടെ പോസ്റ്റുകളുടെ എണ്ണം നിയന്ത്രണാധീതമായി. ആയിടെയാണ് ട്രോളന്മാരെ ചേർത്ത് ഒരു ഗ്രൂപ്പ് ഉണ്ടാക്കുന്നത്. ഇന്ന് ട്രോളുകൾ നിയന്ത്രിക്കാൻ 13 അംഗ മോഡറേറ്റർമാരും അനീഷിനൊപ്പമുണ്ട്. ഫാൻഫൈറ്റ്, സ്ത്രീ വിരുദ്ധ പോസ്റ്റുകൾ, രാഷ്ട്രീയ പോസ്റ്റുകൾ എന്നിവയ്ക്ക് നിയന്ത്രണമുള്ള ഗ്രൂപ്പിൽ ഇന്ന് ദിനംപ്രതി 25ഓളം ട്രോളുകൾ വരെ പോസ്റ്റുചെയ്യുന്നു.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഫേസ്ബുക്ക് കൂട്ടായ്മയായ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഗ്രൂപ്പിനെതിരെ ഈയിടെയാണ് എക്‌സൈസിന്റെ പരാതിപ്രകാരം കേസെടുത്തത്. എന്നാൽ ട്രോൾ കേരള എന്ന പേജാവട്ടെ കഴിഞ്ഞ നാല് വർഷത്തെ പ്രവർത്തനത്തിനിടയിൽ നിരവധിയായ സാമൂഹ്യ വിഷയങ്ങളിലെ ഇടപെടൽ കൊണ്ട് ശ്രദ്ധനേടിയിട്ടുണ്ട്. സഹോദരന് നീതിലഭിക്കുവാൻ പോരാടിയ ശ്രീജിത്ത് വിഷയത്തിൽ ശക്തമായ ഇടപെടലാണ് ട്രോൾ കേരള നടത്തിയത്. കണ്ണൂരിലെ ആര്യമോൾ, നഴ്‌സുമാരുടെ സമരം തുടങ്ങി സാമൂഹ്യ വിഷയങ്ങളിലെ ഇടപെടലുകളും ശ്രദ്ധിക്കപ്പെട്ടു.

ഇക്കഴിഞ്ഞ ജൂൺ 30ന് ട്രോൾകേരള തിരുവനന്തപുരം മൃതസഞ്ജീവനിയുമായി സഹകരിച്ച് അവയവദാന പ്രവർത്തനങ്ങളിലേക്ക് കടന്നു കഴിഞ്ഞു ഒരു മാസത്തിനിടെ ഏതാണ്ട് നൂറോളം പേർ ഈ പ്രവർത്തനത്തിന്റെ ഭാഗമായി. വരും നാളുകളിലും പ്രവർത്തനം ശ്കതമാക്കാനാണ് അഡ്മിൻ പാനലിന്റെ തീരുമാനം. അതോടൊപ്പം നിരവധിയായ കുട്ടികൾക്ക് പഠനസഹായം, നിരാലംബരായ ആളുകൾക്ക് കൈസഹായം തുടങ്ങിയ പ്രവർത്തനങ്ങളിലും ട്രോൾകേരള സജീവമാകുന്നു.

ഭരണകൂടത്തിന്റെ നീതിലഭിക്കാൻ വൈകുന്ന, മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ കഴിയാത്ത ഒട്ടനേകംപേർ നമ്മുടെ ഓരോരുത്തരുടേയും ചുറ്റുവട്ടങ്ങളിൽ കണ്ണ് തുറന്നുനോക്കി ശ്രദ്ധിച്ചാൽ നമുക്ക് കാണുവാൻ കഴിയും അങ്ങനെ ഉള്ളവരെ കണ്ടെത്തി സഹായിക്കുവാൻ ട്രോൾ കേരള ഉണ്ടാകുമെന്നാണ് അഡ്മിൻ പറയുന്നത്. ജാതി, മത രാഷ്ട്രീയ വേർതിരിവ് ചിന്താഗതികൾ ഒന്നും തന്നെ വേണ്ടേ വേണ്ട… ഒരു ചെറിയ പരിശ്രമം മാത്രമാണ്…. നമ്മുടെ ട്രോൾ കേരള ഗ്രൂപ്പ് കൂട്ടായ്മയിലൂടെ അവർക്ക് നന്മകളും നീതിയും ലഭിക്കട്ടെയെന്നും ചാർളി അച്ചായൻ കൂട്ടിച്ചേർക്കുന്നു.

https://www.facebook.com/groups/trollkerala/Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *