എബിവിപി പ്രവർത്തകന് വെട്ടേറ്റിട്ടില്ല; മുറിവ് എബിവിപിക്കാര്‍ സ്വയമുണ്ടാക്കിയതെന്ന്‌ പോലീസ്

  • 24
    Shares

കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല കാമ്പസിലെ സംഘർഷത്തിനിടെ എബിവിപി പ്രവർത്തകന് വെട്ടേറ്റുവെന്ന പ്രചാരണം പച്ചക്കള്ളം. എസ് എഫ് ഐ പ്രവർത്തകർ ആക്രമിച്ചുവെന്ന് വരുത്തി തീർക്കാനായി സംഘപരിവാർ പ്രവർത്തകർ കെ എം ലാൽ എന്ന എബിവിപിക്കാരന്റെ കയ്യിൽ മുറിവ് സൃഷ്ടിക്കുകയായിരുന്നു. പോലീസിനോട് ലാൽ ഇത് തുറന്നു പറഞ്ഞു. ഇയാളടക്കം നാല് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്

കെ എം ലാലിനെ എസ് എഫ് ഐക്കാർ വെട്ടിയെന്ന് സംഘപരിവാറിന്റെ വിദ്യാർഥിക്കൂട്ടം വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ക്യാമ്പസിൽ നടന്ന സംഘർഷത്തിൽ ലാലിന്റെ കയ്യിൽ ചെറിയ പോറൽ ഏറ്റിരുന്നു. കേസിന് ബലം കൂട്ടുന്നതിന് വേണ്ടി സംഘപരിവാർ നേതാക്കളുടെ നിർബന്ധപ്രകാരം കയ്യിൽ കത്തിയും ബ്ലേഡും ഉപയോഗിച്ച് വരയുകയായിരുന്നുവെന്ന് ലാൽ പോലീസിന് മൊഴി നൽകി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *