ആലപ്പുഴയിൽ ലോറിയും ട്രാവലറും കൂട്ടിയിടിച്ചു; ഒരു മരണം, നാല് പേരുടെ നില ഗുരുതരം
ആലപ്പുഴയിൽ ഹരിപ്പാട്-ചേപ്പാട് ദേശീയ പാതയിൽ ടെമ്പോ ട്രാവലറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ടെമ്പോ ട്രാവലറിന്റെ ഡ്രൈവർ ഷാരോണാണ് മരിച്ചത്.
അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. 20ലധികം പേരാണ് ട്രാവലറിലുണ്ടായിരുന്നത്. പരുക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണ്. തിരുവനന്തപുരത്ത് നിന്ന് ചോറ്റാനിക്കരയിലേക്ക് പോയവരാണ് അപകടത്തിൽപ്പെട്ടത്.