കാസർകോട് ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു; ഏഴ് പേർക്ക് പരുക്ക്

  • 11
    Shares

കാസർകോട് വാഹനാപാകടത്തിൽ അഞ്ച് മരണം. ഉപ്പള നയാ ബസാറിൽ ദേശീയപാതയിൽ ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. ജീപ്പും ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ ഏഴ് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ജീപ്പിലുണ്ടായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. കർണാടക സ്വദേശികളാണ് ജീപ്പിലുണ്ടായിരുന്നതെന്ന് കരുതുന്നു. മംഗലാപുരം ഭാഗത്തേക്ക് പോകുകയായിരുന്നു ജീപ്പ്

പാലക്കാട്, വയനാട് തുടങ്ങിയ സ്ഥലങ്ങൾ കണ്ട് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടതെന്ന് കരുതുന്നു. അപകടത്തിൽപ്പെട്ട അഞ്ച് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

പരുക്കേറ്റവരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. അപകടത്തിനിടയാക്കിയ ലോറിയും കർണാടക രജിസ്‌ട്രേഷനിലുള്ളതാണ്

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *