തളിപ്പറമ്പ് ബക്കളത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ചു; മൂന്ന് പേർക്ക് പരുക്ക്
കണ്ണൂർ ദേശീയ പാതയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. തളിപ്പറമ്പ് ബക്കളത്ത് വെച്ചാണ് അപകടം നടന്നത്. ബൈക്ക് യാത്രികരായ അജീർ, ഷാനവാസ്, അസ്ലം എന്നിവർക്കാണ് പരുക്ക്. പാപ്പിനിശ്ശേരി സ്വദേശികളാണ് ഇവർ. അമിത വേഗതയിൽ വന്ന ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ലോറിയിൽ ഇടിക്കുകയായിരുന്നു.