തൃപ്പുണിത്തുറയിൽ ടോറസ് ലോറി പാഞ്ഞുകയറി ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു

  • 8
    Shares

തൃപ്പുണിത്തുറ തിരുവാങ്കുളത്ത് നിയന്ത്രണം വിട്ട ടോറസ് ലോറി പാഞ്ഞുകയറി രണ്ട് പേർ മരിച്ചു. വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. ബൈക്ക് യാത്രികരെ ഇടിച്ചുതെറിപ്പിച്ച ലോറി സമീപത്തുണ്ടായിരുന്ന കടയിലേക്ക് ഇടിച്ചുകയറിയാണ് നിന്നത്. ബൈക്ക് യാത്രികരായ ഐരാപുരം സ്വദേശി ശശി, ഭാര്യ ഗീത എന്നിവരെയാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *