പുതിയ തിരക്കഥയുമായി മഹാരാഷ്ട്ര പോലീസ്; ആക്ടിവിസ്റ്റുകള്‍ മോദിയെ വധിക്കാൻ ശ്രമിച്ചു

  • 9
    Shares

അഞ്ച് മനുഷ്യാവകാശ പ്രവർത്തകരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവത്തിൽ ന്യായീകരണവുമായി മഹാരഷ്ട്ര പോലീസ്. രാജീവ് ഗാന്ധിയെ വധിച്ച പോലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊലപ്പെടുത്താനായിരുന്നു ഇവരുടെ നീക്കമെന്ന് മഹാരാഷ്ട്ര എഡിജിപി പരംബീർ സിംഗ് പറഞ്ഞു. മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പോലീസ് പുതിയ കഥ ഇറക്കുന്നത്.

മാവോയിസ്റ്റുകളുമായി ഇവർക്ക് ശക്തമായ ബന്ധമുണ്ട്. ഇതിന് തെളിവായി ആയിരക്കണക്കിന് കുത്തുകൾ ലഭിച്ചിട്ടുണ്ട്. ജെ എൻ യുവിലെ വിദ്യാർഥികളെ അടക്കം ഇവർ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ട്. സർക്കാരിനെ അട്ടിമറിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പരംബീർ സിംഗ് പറഞ്ഞു


Nishikanth padoor

          

         

Leave a Reply

Your email address will not be published. Required fields are marked *