ഗൗതം നവ്‌ലാഖയെ ഡൽഹി ഹൈക്കോടതി വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചു; മഹാരാഷ്ട്ര പോലീസിന് തിരിച്ചടി

  • 7
    Shares

മനുഷ്യാവകാശ പ്രവർത്തകനായ ഗൗതം നവ്‌ലാഖയുടെ വീട്ടുതടങ്കൽ ഡൽഹി ഹൈക്കോടതി തടഞ്ഞു. നിയമ സഹായം തേടുന്നതിനായി സുപ്രീം കോടതി നാല് ആഴ്ച സമയം നൽകിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹി ഹൈക്കോടതിയുടെ നടപടി. നവ്‌ലാഖയെ 24 മണിക്കൂറിൽ കൂടുതൽ കസ്റ്റഡിയിൽ വെച്ചത് ന്യായീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

ഭീമ കൊറേഗാവ് സംഘർഷവുമായി ബന്ധപ്പെട്ടാണ് നവ്‌ലാഖ അടക്കം അഞ്ച് മനുഷ്യാവകാശ പ്രവർത്തകരെ മഹാരാഷ്ട്ര പോലീസ് വീട്ടുതടങ്കലിലാക്കിയത്. ഇവരെ കസ്റ്റഡിയിൽ എടുക്കാനുള്ള മഹാരാഷ്ട്ര പോലീസിന്റെ നീക്കം സുപ്രീം കോടതി തടയുകയും വീട്ടുതടങ്കൽ നാലാഴ്ച കൂടി നീട്ടുകയുമായിരുന്നു. നവ്‌ലാഖയുടെ വീട്ടുതടങ്കിൽ രണ്ട് ദിവസം കൂടി നീട്ടണമെന്ന് മഹാരാഷ്ട്ര പോലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *