കൊലവിളി പ്രസംഗം: നടൻ കൊല്ലം തുളസിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

  • 26
    Shares

ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള നയിച്ച ശബരിമല സംരക്ഷണ ജാഥയ്ക്കിടെ സ്ത്രീകൾക്കെതിരെ കൊലവിളി പ്രസംഗം നടത്തിയ കേസിൽ നടൻ കൊല്ലം തുളസിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കൊല്ലം തുളസിയോട് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ എത്രയും വേഗം ഹാജരാകാൻ കോടതി നിർദേശിച്ചു

കൊല്ലം തുളസിയുടെത് ഒരു രാഷ്ട്രീയ പ്രസംഗമായി മാത്രം കാണാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ജനങ്ങൾക്ക് തെറ്റായ സന്ദേശമാണ് പ്രസംഗം നൽകുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി

ശബരിമലയിൽ കയറാനെത്തുന്ന യുവതികളെ വലിച്ചു കീറി ഒരു ഭാഗം ഡൽഹിയിലേക്കും മറുഭാഗം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും എത്തിക്കണമെന്നതടക്കമുള്ള പരാമർശങ്ങളാണ് കൊല്ലം തുളസി നടത്തിയത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *