നടൻ സത്താർ അന്തരിച്ചു

നടൻ സത്താർ അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ ആലുവ പാലിയേറ്റീവ് കെയർ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി കരൾ രോഗത്തിന് ചികിത്സയിലായിരുന്നു. മലയാളം, തെലുങ്ക്, തമിൾ സിനിമകളിൽ സജീവമായിരുന്ന സത്താർ മുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

1975ൽ പുറത്തിറങ്ങിയ ഭാര്യയെ ആവശ്യമുണ്ട് എന്ന ചിത്രമാണ് ആദ്യസിനിമ. മൂന്ന് സിനിമകൾ നിർമിക്കുകയും ചെയ്തിട്ടുണ്ട്. 2003ന് ശേഷം അഭിനയരംഗത്ത് സജീവമല്ല. 2013ൽ 22 ഫീമെയിൽ കോട്ടയം, 2013ൽ നത്തോലി ചെറിയ മീനല്ല എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 2014ൽ പുറത്തിറങ്ങിയ പറയാൻ ബാക്കി വെച്ചത് ആണ് അവസാന ചിത്രം

1979ൽ ജയഭാരതിയെ സത്താർ വിവാഹം ചെയ്തു. കൃഷ് ജെ സത്താർ ഇവരുടെ മകനാണ്. ജയഭാരതിയുമായുള്ള വിവാഹബന്ധം പിന്നീട് ഒഴിവാകുകയായിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *