ദിലീപിനെ താരസംഘടനയായ അമ്മയിൽ തിരിച്ചെടുത്തു; മോഹൻലാൽ പുതിയ പ്രസിഡന്റ്

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ താര സംഘടനയായ അമ്മയിൽ തിരിച്ചെടുത്തു. മുതിർന്ന താരങ്ങൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ദിലീപിനെ തിരിച്ചെടുത്തത്. പുറത്താക്കിയത് നിയമപരമല്ല. വിശദീകരണം തേടാതെയാണ് നടപടിയെടുത്തത്. ദിലീപ് കോടതിയിൽ പോകാത്തത് ഭാഗ്യമാണെന്നും ഭാരവാഹികൾ പ്രതികരിച്ചു

കൊച്ചിയിൽ നടന്ന അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗത്തിലാണ് ദിലീപിനെ തിരിച്ചെടുത്തത്. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെടുന്നത്. ജൂലൈയിൽ ദിലീപിനെ അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ അമ്മയിലെ യുവതാരങ്ങളുടെ ആവശ്യത്തെ തുടർന്നായിരുന്നു സംഘടനയിൽ നിന്ന് ദിലീപിനെ പുറത്താക്കിയത്.

അമ്മയുടെ പുതിയ പ്രസിഡന്റായി മോഹൻലാൽ സ്ഥാനമേറ്റു. ഇടവേള ബാബുവാണ് ജനറൽ സെക്രട്ടറി. കെ ബി ഗണേഷ്‌കുമാർ, മുകേഷ് എന്നിവർ വൈസ് പ്രസിഡന്റുമാരാണ്.

???

A post shared by actor jayasurya (@actor_jayasurya) on

AMMA General Body 2018

Posted by AMMA – Association Of Malayalam Movie Artists on 2018 m. Birželis 24 d., SekmadienisNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *