ദിലീപിനെതിരെ നടപടി: ജനറൽ ബോഡി വരെ കാത്തിരിക്കണമെന്ന് മോഹൻലാൽ

Loading...
  • 5
    Shares

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെതിരെ അച്ചടക്ക നടപടി എടുക്കുന്നതുമായി ബന്ധപ്പെട്ട് എഎംഎംഎ എക്‌സിക്യൂട്ടീവ് യോഗത്തിൽ തീരുമാനം എടുക്കാനാകില്ലെന്ന് സംഘടനാ പ്രസിഡന്റ് മോഹൻലാൽ. അന്തിമ തീരുമാനം ജനറൽ ബോഡിയാണെന്നും മോഹൻലാൽ പറഞ്ഞു.

ദിലീപിനെ സംഘടനയിൽ പുറത്താക്കണമെന്നാവശ്യപ്പെട്ട് നടിമാരായ രേവതി, പാർവതി, പത്മപ്രിയ തുടങ്ങിയവർ സംഘടനക്ക് കത്ത് നൽകിയിരുന്നു. ജനറൽ ബോഡിയിൽ അന്തിമ തീരുമാനം എടുക്കുന്നതുവരെ കാത്തിരിക്കാൻ മോഹൻലാൽ ആവശ്യപെട്ടു. എന്നാൽ ജനറൽ ബോഡി എപ്പോൾ വിളിച്ചു ചേർക്കുമെന്ന് പറയാനാകില്ലെന്നും മോഹൻലാൽ നിലപാട് വ്യക്തമാക്കി

ചൊവ്വാഴ്ചക്കുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് നടിമാർ കത്ത് നൽകിയത്. ഇത് മൂന്നാമത്തെ കത്താണ് വിഷയത്തിൽ നടിമാർ എഎംഎംഎക്ക് നൽകുന്നത്. മുമ്പ് തിലകൻ അടക്കമുള്ള അഭിനേതാക്കൾക്കെതിരെ എക്‌സിക്യൂട്ടീവ് ചേർന്ന് നടപടിയെടുത്ത ചരിത്രമുള്ള സംഘടനയാണ് എഎംഎംഎ. ദിലീപ് വിഷയത്തിൽ എന്നാൽ ഇവർ കൈ കഴുകുന്നതാണ് കാണാനാകുന്നത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *