കൊച്ചിയിൽ നടിയെ പീഡിപ്പിച്ചെന്ന കേസിൽ വൻ ട്വിസ്റ്റ്; ആറ് കോടി തന്നാൽ പരാതി പിൻവലിക്കാമെന്ന നടിയുടെ ഫോൺ സംഭാഷണം പുറത്ത്

Loading...
  • 266
    Shares

കൊച്ചിയിൽ സിനിമാ നിർമാതാവ് നടിയെ പീഡിപ്പിച്ചെന്ന കേസിൽ ട്വിസ്റ്റ്. കേസ് പണത്തിന് വേണ്ടിയുള്ള ബ്ലാക്ക് മെയിൽ ആണെന്ന് വ്യക്തമാക്കുന്ന ഫോൺ സംഭാഷണം പുറത്ത്. മനോര ന്യൂസാണ് ഇതിന്റെ ശബ്ദരേഖ പുറത്തുവിട്ടത്. ആറ് കോടി രൂപ നൽകിയാൽ പരാതി പിൻവലിക്കാമെന്ന് ഫോൺ സംഭാഷണത്തിൽ നടി പറയുന്നു

2015ൽ പുറത്തിറങ്ങിയ ചങ്ക്‌സ് എന്ന സിനിമയിൽ ഏതാനും സീനിൽ അഭിനയിച്ച കൊച്ചി സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്. എന്നാൽ കേസിൽ നിർമാതാവ് വൈശാഖ് രാജന് കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. തെളിവുകൾ പരിശോധിച്ച ശേഷം കോടതി തന്നെ ഇത് പണത്തിന് വേണ്ടിയുള്ള കേസാണെന്ന് പരാമർശിക്കുകയും ചെയ്തു.

ഫോൺ സംഭാഷണത്തിൽ പറയുന്നത് ഇങ്ങനെയാണ്

നിനക്ക് കാശല്ലേ വേണ്ടത്, അൽപ്പം കാത്തിരിക്കണം. തരാം, തരില്ല എന്ന് പറഞ്ഞില്ലല്ലോ എന്ന് നിർമാതാവ് പറയുന്നു

പണമല്ലേ ആവശ്യം എന്ന് ചോദിക്കുമ്പോൾ ഫിലിമിന്റെ കാര്യമല്ലേ, അങ്ങനെ പറ..എനിക്കറിയാം ഫിലിമിന്റെ കാര്യമാണെന്ന് നടി പറയുന്നു.

പറഞ്ഞ സമയത്ത് തുക നൽകാതെ വൈകിച്ചാൽ ദിലീപിനെ പോലെ നാറാനാണോ ചേട്ടന് എന്നും നടി ഫോൺ സംഭാഷണത്തിൽ ചോദിച്ചിക്കുന്നുണ്ട്. പരാതിയിൽ നടി പീഡനം നടന്നുവെന്ന് പറയുന്ന ദിവസത്തിന് ശേഷവും ഇരുവരും തമ്മിൽ അടുത്ത ബന്ധം പുലർത്തിയിരുന്നതായും കൂടിക്കാഴ്ചക്ക് നടി തന്നെ നിർമാതാവിനെ ക്ഷണിക്കുന്നത് തെളിയിക്കുന്ന വാട്‌സാപ്പ് സന്ദേശങ്ങളും കോടതി പരിശോധിച്ചിരുന്നു. കൂടാതെ പീഡനം നടന്നുവെന്ന് പറയുന്ന 2017 ഏപ്രിൽ അവസാന ആഴ്ചയിൽ വൈശാഖ് രാജൻ ഇന്ത്യയിൽ തന്നെ ഉണ്ടായിരുന്നില്ലെന്ന് തെളിയിക്കാനും പ്രതിഭാഗത്തിന് സാധിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *