മെമ്മറി കാർഡ് ദിലീപിന് നൽകാനാകില്ലെന്ന് സർക്കാർ സുപ്രീം കോടതിയിൽ
നടിയെ ആക്രമിച്ച കേസിലെ തൊണ്ടിമുതലാണ് മെമ്മറി കാർഡെന്ന് സർക്കാർ സുപ്രീം കോടതിയിൽ. തെളിവ് നിയമപ്രകാരമുള്ള രേഖയായി മെമ്മറി കാർഡിനെ കാണാനാകില്ലെന്നും കാർഡ് ദിലീപിന് നൽകാനാകില്ലെന്നും സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി.
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളുള്ള മെമ്മറി കാർഡ് നൽകണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് സർക്കാർ നിലപാട് അറിയിച്ചത്. കേസ് വിശദമായ വാദത്തിനായി ജനുവരി 23ലേക്ക് മാറ്റിയിട്ടുണ്ട്.