നടി ആക്രമിക്കപ്പെട്ട കേസ്: പരാതിക്കാരി സുപ്രീം കോടതിയിൽ, ദൃശ്യങ്ങൾ ദിലീപിന് കൈമാറരുതെന്ന് ആവശ്യം

കൊച്ചി നടി ആക്രമിക്കപ്പെട്ട കേസിൽ പരാതിക്കാരി സുപ്രീം കോടതിയിൽ. ദിലീപിന്റെ ഹർജിയിൽ കക്ഷി ചേരണമെന്നാണ് ആവശ്യം. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ദിലീപിന് കൈമാറരുതെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്. അപേക്ഷ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും

ആക്രമണത്തിന്റെ ദൃശ്യങ്ങൾ കൈമാറരുത്. തന്റെ സ്വകാര്യതയെ ബാധിക്കുന്ന കാര്യമാണ്. ദൃശ്യങ്ങൾ ദുരുപയോഗം ചെയ്‌തേക്കാമെന്നും സുപ്രീം കോടതിയിൽ നൽകിയ അപേക്ഷയിൽ ചൂണ്ടിക്കാണിക്കുന്നു. ചില സുപ്രധാന രേഖകളും നിർണായക തെളിവുകളും നടി മുദ്രവെച്ച കവറിൽ സുപ്രീം കോടതിക്ക് കൈമാറിയിട്ടുണ്ട്.

ജസ്റ്റിസുമാരായ എഎൻ ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവരുടെ ബഞ്ചാണ് നടിയുടെ അപേക്ഷയിൽ തീരുമാനമെടുക്കുക. കേസ് അന്വേഷിച്ചിരുന്ന ബി സന്ധ്യ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ഡൽഹിയിലെത്തിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *