ദിലിപിനെതിരായ നടപടി ചൊവ്വാഴ്ചക്കകം തീരുമാനിക്കണമെന്ന് നടിമാരുടെ കത്ത്

Loading...
  • 11
    Shares

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ ദിലീപിനെതിരെ നടപടി സ്വീകരിക്കുന്ന കാര്യത്തിൽ ചൊവ്വാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് നടിമാരായ രേവതി, പാർവതി, പത്മപ്രിയ എന്നിവർ താരസംഘടനയായ എഎംഎംഎക്ക് കത്ത് നൽകി. സംഘടനയുടെ ഭാരവാഹി യോഗം ഇന്ന് ചേരാനരിക്കെയാണ് ഭാരവാഹികൾക്ക് നടിമാർ കത്ത് നൽകിയത്

ഇത് മൂന്നാം തവണയാണ് വിഷയത്തിൽ നടിമാർ കത്ത് നൽകുന്നത്. ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്ന കാര്യം തെളിയുന്നത് വരെ ദിലീപിനെ എഎംഎംഎയിൽ നിന്ന് മാറ്റി നിർത്തണമെന്നാണ് നടിമാർ ആവശ്യപ്പെടുന്നത്. ചൊവ്വാഴ്ചക്കുള്ളിൽ തീരുമാനം വന്നില്ലെങ്കിൽ കടുത്ത നിലപാടിലേക്കും പരസ്യ പ്രതിഷേധത്തിലേക്കും പോകുമെന്ന് നടിമാർ സൂചന നൽകുന്നു

കൊച്ചിയിൽ മാധ്യമങ്ങളെ കണ്ട മോഹൻലാൽ നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് നിയമോപദേശം ലഭിച്ചതായി സ്ഥിരീകരിച്ചു. എന്നാൽ ഇത് വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായില്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *