നടിയെ ആക്രമിച്ച കേസ്: പ്രതികൾ വിചാരണ വൈകിപ്പിക്കാൻ ശ്രമിക്കുന്നതായി കോടതി

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികൾ വിചാരണ വൈകിപ്പിക്കാൻ ശ്രമിക്കുന്നതായി എറണാകുളം സെഷൻസ് കോടതി. വിവിധ ആവശ്യങ്ങളുന്നയിച്ച് തുടരെ തുടരെ ഹർജികൾ നൽകി കേസുകൾ വൈകിപ്പിക്കാനാണ് ശ്രമം. പ്രതികളായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരുടെ ഹർജികൾ തള്ളിക്കൊണ്ടാണ് കോടതി ഇത്തരമൊരു അഭിപ്രായം നടത്തിയത്.

നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ നശിപ്പിച്ചുവെന്നാണ് പ്രതീഷ് ചാക്കോയ്ക്കും രാജു ജോസഫിനുമെതിരായ കേസ്. മുഖ്യപ്രതി പൾസർ സുനിയാണ് ഇവരെ ഫോൺ ഏൽപ്പിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇവരെ വിചാരണ ചെയ്യാൻ മതിയായ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു

കേസ് വേഗത്തിൽ തീർക്കേണ്ടതിന്റെ ആവശ്യകത കോടതി ചൂണ്ടിക്കാട്ടി. കേസിലെ പ്രധാന രേഖകളെല്ലാം നൽകാൻ കോടതി നേരത്തെ ഉത്തരവിട്ടതാണ്. എന്നാൽ കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് പ്രതികൾ വീണ്ടും കോടതിയെ സമീപിച്ചു കൊണ്ടിരിക്കുകയാണ്. ഇത് വിചാരണ നിശ്ചയിക്കാൻ തടസ്സമാകുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *