നടിയെ ആക്രമിച്ച കേസിന്റെ വിചാരണ സുപ്രീം കോടതി സ്‌റ്റേ ചെയ്തു; മെമ്മറി കാർഡ് വിഷയത്തിൽ തീരുമാനമറിയിക്കാൻ കൂടുതൽ സമയം വേണമെന്ന് സർക്കാർ

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. മെമ്മറി കാർഡ് തൊണ്ടി മുതലാണോ എന്ന് വ്യക്തമാക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചിരുന്നു. വെള്ളിയാഴ്ച മറുപടി പറയാനായിരുന്നു നിർദേശം. എന്നാൽ ഇതിൽ കൂടുതൽ സമയം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടതോടെയാണ് വിചാരണ സ്‌റ്റേ ചെയ്തത്.

മെമ്മറി കാർഡിന്റെ കാര്യത്തിൽ വേനലവധിക്ക് ശേഷം കോടതി തുറക്കുമ്പോൾ മറുപടി പറയാമെന്നായിരുന്നു സർക്കാർ അറിയിച്ചത്. ഹൈക്കോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ വിചാരണ സ്‌റ്റേ ചെയ്യേണ്ട ആവശ്യമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇനി ജൂലൈ മൂന്നാം വാരമാണ് വേനലവധിക്ക് ശേഷം സുപ്രീം കോടതി തുറക്കുക.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *