നടിയെ ആക്രമിച്ച പകർത്തിയ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് പ്രതി ദീലീപ് സുപ്രീം കോടതിയിൽ

  • 10
    Shares

കൊച്ചിയിൽ യുവനടിയെ ആക്രമിച്ച പകർത്തിയ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതിയായ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു. ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിലെ തെളിവുകൾ ലഭിക്കാൻ തനിക്ക് അവകാശമുണ്ടെന്ന് ദിലീപ് വാദിക്കുന്നു.

നേരത്തെ അങ്കമാലി കോടതിയിലും ഹൈക്കോടതിയിലും ദിലീപ് ഇതേ ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ രണ്ട് കോടതികളും ദിലീപിന്റെ ഹർജി തള്ളുകയായിരുന്നു. തുടർന്നാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

അങ്കമാലി കോടതിയിൽ വെച്ച് ദിലീപിനെ ദൃശ്യങ്ങൾ കാണിച്ചിരുന്നു. എന്നാൽ ഇത് തനിക്ക് വേണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിക്കുകയായിരുന്നു. പോലീസ് ചില കാര്യങ്ങൾ മറച്ചുവെക്കുകയാണെന്നാണ് ദീലീപ് ആരോപിക്കുന്നത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *