നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിന്റെ ഹർജി കോടതി ഇന്ന് പരിഗണിക്കും

Loading...

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിന്റെ ഹർജി വിചാരണ കോടതി ഇന്ന് പരിഗണിക്കും. തെളിവുകളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും ഇത് വിശദമായി പരിശോധിക്കണമെന്നും കാണിച്ചാണ് ഹർജി നൽകിയിരിക്കുന്നത്. രാവിലെ 11 മണിയോടെയാണ് കേസ് പരിഗണിക്കുന്നത്

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കൈമാറണമെന്നാണ് ഹർജിയിൽ പ്രധാനമായും ആവശ്യപ്പെടുന്നത്. മുമ്പ് തെളിവുകൾ ദിലീപിന് കാണാൻ കോടതി അനുവാദം നൽകിയിരുന്നു. എന്നാൽ ഇത് പൂർണമായും തനിക്ക് ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്.

പ്രധാന തെളിവായ ദൃശ്യങ്ങളിൽ എഡിറ്റിംഗ് നടന്നിട്ടുണ്ടെന്നും ഇതിൽ ഒരു സ്ത്രീയുടെ ശബ്ദമുണ്ടെന്നും ദിലീപ് വാദിക്കുന്നു. ഇതുകൊണ്ട് തന്നെ ദൃശ്യങ്ങളും മറ്റു രേഖകളും വിശദമായി പരിശോധിക്കണം. കേസിലെ മറ്റ് പ്രതികളായ അഡ്വ. പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരുടെ വിടുതൽ ഹർജിയും കോടതി ഇന്ന് പരിഗണിക്കും

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *