നീക്കങ്ങൾ അട്ടിമറിക്കപ്പെട്ടു; മോഹൻലാൽ രാജിക്കൊരുങ്ങി: താരസംഘടനയിൽ ചേരിപ്പോര്

Loading...
  • 313
    Shares

താരസംഘടനയായ എഎംഎംഎയിൽ ചേരിപ്പോര് രൂക്ഷമെന്ന് റിപ്പോർട്ട്. എക്‌സിക്യൂട്ടീവ് കമ്മിറ്റി എടുത്ത തീരുമാനങ്ങൾ ചിലർ അട്ടിമറിച്ചതോടെ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മോഹൻലാൽ രാജിക്കൊരുങ്ങിയതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് താരസംഘടനയിൽ പോര് രൂക്ഷമായത്

കേസിലെ പ്രതി ദിലീപിനെ സംഘടനയിൽ തിരിച്ചെടുത്ത സംഭവത്തിൽ പ്രതിഷേധിച്ച് നാല് നടിമാർ രാജി വെച്ചിരൂന്നു. ഇതിന് പിന്നാലെ സംഘടനയുടെ മുഖം രക്ഷിക്കണമെന്ന ധാരണയായി. ഇനിയെങ്കിലും നടിക്കൊപ്പം നിന്നില്ലെങ്കിൽ സിനിമാ താരങ്ങളുടെ പ്രതിച്ഛായ മോശമാകുമെന്ന ശക്തമായ അഭിപ്രായം മോഹൻലാൽ പങ്കുവെച്ചു

കേസിൽ വനിതാ ജഡ്ജിയെ വേണമെന്നും വിചാരണ തൃശ്ശൂർക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള നിവേദനം മുഖ്യമന്ത്രിക്ക് നൽകാനാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചത്. എന്നാൽ സംഘടനയിലെ മറ്റൊരു മുതിർന്ന ഭാരവാഹിയുടെ നേതൃത്വത്തിൽ ദിലീപ് രംഗത്തിറങ്ങുകയും ഈ കത്ത് മുഖ്യമന്ത്രിയുടെ മുന്നിൽ എത്താതിരിക്കാൻ നീക്കങ്ങൾ നടത്തുകയും ചെയ്തു

ഇതോടെ മോഹൻലാൽ ക്ഷുഭിതനാകുകയായിരുന്നു. തന്റെ നേതൃത്വത്തിലെടുത്ത തീരുമാനം അട്ടിമറിക്കപ്പെട്ടത് ചോദ്യം ചെയ്ത അദ്ദേഹം രാജി വെക്കുകയാണെന്നും പ്രഖ്യാപിച്ചു. വളരെയേറെ പണിപ്പെട്ടാണ് താരങ്ങൾ രാജിയിൽ നിന്ന് മോഹൻലാലിനെ പിന്തിരിപ്പിച്ചത് എന്നാണ് റിപ്പോർട്ട്. കുറ്റം ചെയ്തിട്ടില്ലെങ്കിൽ ഇയാൾ എന്തിനാണ് ഇങ്ങനെ പേടിക്കുന്നതെന്നും മോഹൻലാൽ ചോദിച്ചതായി റിപ്പോർട്ടിൽ പറയുന്നു

അപേക്ഷ സർക്കാരിന് മുന്നിൽ എത്തില്ലെന്ന് കണ്ടതോടെയാണ് കോടതിയിൽ കക്ഷി ചേരാൻ തീരുമാനിച്ചത്. ഇതറിഞ്ഞതോടെ ദിലീപ് ഡൽഹിയിൽ മുതിർന്ന അഭിഭാഷകനായ മുകുൾ റോഹ്ത്തഗിയുമായി ചർച്ച നടത്തി. അപേക്ഷയിൽ മോഹൻലാൽ പോലും ചിന്തിക്കാത്ത കുറേ വിവരങ്ങളും കൂട്ടിച്ചേർത്തത് ദിലീപിന്റെ ഗൂഢാലോചനയാണെന്നാണ് അറിയുന്നത്. കക്ഷി ചേരാൻ അപേക്ഷ നൽകിയ ഹണി റോസിനും രചനാ നാരായണൻകുട്ടിക്ക് പോലും അപേക്ഷയിൽ ചേർത്ത പല കാര്യങ്ങളെ കുറിച്ചും അറിവില്ലായിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *