നടിയെ ആക്രമിച്ച കേസ്: പൾസർ സുനിയുടെ അഭിഭാഷകരെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കി

  • 7
    Shares

നടിയെ ആക്രമിച്ച കേസിൽ മുഖ്യ പ്രതിയായ പൾസർ സുനിയുടെ അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കി. കേസിൽ തെളിവ് നശിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് ഇവരെ പോലീസ് പ്രതി ചേർത്തിരുന്നത്.

നടിയെ ആക്രമിച്ച ശേഷം പ്രതീഷ് ചാക്കോയെയും രാജു ജോസഫിനെയും പൾസർ സുനി സമീപിച്ചിരുന്നു. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ സുനിൽകുമാർ പ്രതീഷ് ചാക്കോയ്ക്ക് കൈമാറി. ഈ ഫോൺ ഒളിപ്പിച്ചെന്ന കുറ്റത്തിനാണ് പ്രതീഷിനെ പോലീസ് പ്രതി ചേർത്തത്.

ഫോൺ ഒളിപ്പിച്ചു, ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ പോലീസ് ചുമത്തിയിരുന്നത്. ഇതിനെതിരെ ഇരുവരും ഹൈക്കോടതിയെ സമീപിച്ചു. കുറ്റങ്ങൾ തെളിയിക്കാൻ സാധിക്കാൻ കഴിയാത്തതിനാൽ ഇരുവരും നൽകിയ വിടുതൽ ഹർജി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *