14 വയസ്സ് മാത്രമുള്ള പെൺകുട്ടിയെ വീട്ടുജോലിക്ക് നിർത്തി പീഡിപ്പിച്ചു; നടി ഭാനുപ്രിയക്കെതിരെ കേസ്

Loading...
  • 191
    Shares

പതിനാല് വയസ്സുള്ള പെൺകുട്ടിയെ വീട്ടുജോലിക്ക് നിർത്തി പീഡിപ്പിച്ചെന്ന പരാതിയിൽ നടി ഭാനുപ്രിയക്കെതിരെ കേസെടുത്തു. ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയിൽ നിന്നുള്ള പ്രഭാവതിയാണ് പരാതിക്കാരി. തന്റെ 14 വയസ്സുള്ള മകളെ വീട്ടുജോലിക്കായി ഭാനുപ്രിയ ചെന്നൈയിലേക്ക് കൊണ്ടുപോകുകയും പീഡിപ്പികുകയും ചെയ്തതായി ഇവർ പരാതിയിൽ പറയുന്നു.

പെൺകുട്ടിക്ക് പറഞ്ഞുറപ്പിച്ച ശമ്പളം പോലും നൽകിയില്ലെന്നും പ്രഭാവതി പറയുന്നു. ഏജന്റ് വഴിയാണ് ചെന്നൈയിലെ തന്റെ വീട്ടിൽ പെൺകുട്ടിയെ ഭാനുപ്രിയ ജോലിക്ക് വെച്ചിരിക്കുന്നത്. പതിനായിരം രൂപയാണ് ശമ്പളമായി പറഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ ഒന്നര വർഷമായി ശമ്പളം നൽകുന്നില്ലെന്നും കുടുംബവുമായി ബന്ധപ്പെടാനുള്ള അവസരം കുട്ടിക്ക് നിഷേധിച്ചതായും പരാതിയിൽ പറയുന്നു.

ഭാനുപ്രിയയുടെ സഹോദരൻ ഗോപാലകൃഷ്ണൻ പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിക്കുന്നതായി വീട്ടുകാർക്ക് അജ്ഞാത സന്ദേശം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ചെന്നൈയിൽ എത്തിയ ഇവരെ ഗോപാലകൃഷ്ണൻ ഭീഷണിപ്പെടുത്തി തിരിച്ചുവിടുകയായിരുന്നു. പെൺകുട്ടിക്ക് നേരെ മോഷണക്കുറ്റം ആരോപിച്ച് ഭാനുപ്രിയയും പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *