നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ലക്ഷ്മി കൃഷ്ണമൂർത്തി അന്തരിച്ചു
മുതിർന്ന നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായിരുന്ന ലക്ഷ്മി കൃഷ്ണമൂർത്തി അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നുച്ചയോടെയായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു. ഏറെ നാളായി വാർധക്യസഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു.
ആകാശവാണിയിൽ അനൗൺസറും ആർട്ടിസ്റ്റുമായിരുന്നു. പഞ്ചാഗ്നി എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം. ഈ പുഴയും കടന്ന്, തൂവൽക്കൊട്ടാരം, ഉദ്യാനപാലകൻ, വിസ്മയം, പട്ടാഭിഷേകം, വിസ്മയത്തുമ്പത്ത്, അനന്തഭദ്രം, കനത്തിൽ മുത്തമിട്ടാൽ, മല്ലു സിംഗ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ഇരുപതോളം സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്