രാജിവെച്ച നടിമാരെ അഭിനന്ദിച്ച് സിപിഐ; താരസംഘടനയെ തള്ളി കാനം രാജേന്ദ്രൻ

  • 16
    Shares

മലയാള ചലചിത്ര പ്രവർത്തകരുടെ സംഘടനയായ അമ്മയിൽ നിന്ന് രാജിവെച്ച നാല് നടിമാരുടെ തീരുമാനത്തെ അഭിനന്ദിക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. താരസംഘടനയിൽ ജനപ്രതിനിധികളുണ്ടെങ്കിലും ഇപ്പോഴത്തെ സംഭവങ്ങൾ സംഘടനയുടെ ആഭ്യന്തര പ്രശ്‌നമാണെന്നും കാനം പറഞ്ഞു

രാജി വെക്കണമോയെന്നത് ജനപ്രതിനിധികളായ നടൻമാരുടെ സ്വാതന്ത്ര്യമാണെന്നും കാനം പറഞ്ഞു. നേരത്തെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും നടിമാരുടെ തീരുമാനത്തെ അഭിനന്ദിച്ച് രംഗത്തുവന്നിരുന്നു

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചാണ് നടിമാർ അമ്മയിൽ നിന്ന് രാജി വെച്ചത്. റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, രമ്യാ നമ്പീശൻ, ഭാവന എന്നിവരാണ് രാജി വെച്ചത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *