നടിമാരുടെ രാജിയിൽ എഎംഎംഎയിൽ തിരക്കിട്ട കൂടിയാലോചനകൾ

  • 10
    Shares

താരസംഘടനയായ എഎംഎംഎയിൽ നിന്ന് നാല് നടിമാർ രാജിവെച്ച സാഹചര്യത്തിൽ സംഘടനയിൽ തിരക്കിട്ട കൂടിയാലോചനകൾ. രാജി സ്വീകരിക്കേണ്ടതില്ലെന്ന് എക്‌സിക്യൂട്ടീവിലെ ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ

രാജി സ്വീകരിച്ചാൽ സംഘടനക്കെതിരെയുള്ള വിമർശനങ്ങൾ വർധിക്കുമെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. രാജിവെച്ച നടിമാർക്ക് പറയാനുള്ളതും കേൾക്കണമെന്നാണ് ഇവർ പറയുന്നത്.

രാജിക്കാര്യത്തെ കുറിച്ച് ചർച്ച നടത്തുന്നതിനായി എക്‌സിക്യൂട്ടീവ് അംഗങ്ങൾ കോൺഫറൻസ് കോളിലൂടെ ആശയവിനിമയം നടത്തിയിരുന്നു. ഇതിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഉടനെ ഒരു യോഗം വിളിച്ചു ചേർക്കും.

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ തിരിച്ചെടുത്ത നടപടിയിൽ പ്രതിഷേധിച്ചാണ് നാല് നടിമാർ രാജി വെച്ചത്. ആക്രമിക്കപ്പെട്ട നടി, റിമ കല്ലിങ്കൽ, രമ്യാ നമ്പീശൻ, ഗീതു മോഹൻദാസ് എന്നിവരാണ് രാജിവെച്ചത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *