അറസ്റ്റ് തടയണമെന്ന എഡിജിപിയുടെ മകളുടെ ഹർജി ഹൈക്കോടതി തള്ളി; ഭയക്കുന്നത് എന്തിനെന്ന് കോടതി

  • 9
    Shares

പോലീസ് ഡ്രൈവർ ഗവാസ്‌കറെ മർദിച്ച സംഭവത്തിൽ അറസ്റ്റ് തടയണമെന്ന എഡിജിപി സുധേഷ്‌കുമാറിന്റെ മകൾ സ്‌നിഗ്ധയുടെ ആവശ്യം ഹൈക്കോടതി തള്ളി. കോടതിയുടെ സംരക്ഷണം വേണ്ടയാളല്ല എഡിജിപിയുടെ മകളെന്നും അറസ്റ്റ് തടയാനാകില്ലെന്നും കോടതി പറഞ്ഞു

അറസ്റ്റ് തടയുന്നതിനെ സർക്കാർ കോടതിയിൽ എതിർത്തിരുന്നു. കേസ് കോടതി അടുത്ത വ്യാഴാഴ്ച പരിഗണിക്കും. അന്ന് ഹർജിയിൽ വിശദമായ വാദം കേൾക്കും. കേസിൽ എഫ് ഐ ആർ റദ്ദാക്കണമെന്ന ആവശ്യത്തിലും തീരുമാനം അന്നുണ്ടാകും

എഡിജിപിയുടെ മകൾ എന്തിന് അറസ്റ്റിനെ ഭയക്കണമെന്ന് കോടതി ചോദിച്ചു. ഔദ്യോഗിക വാഹനത്തിന്റെ പിൻവാതിൽ തുറന്ന് ഐപാഡ് എടുക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് കഴുത്തിന് മർദിക്കുകയായിരുന്നുവെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഗവാസ്‌കറിന്റെ കഴുത്തിന് ക്ഷതം ഏറ്റിട്ടുണ്ടെന്നും അഭിഭാഷകൻ അറിയിച്ചു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *